കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയനിലെ 4294 -ാം നമ്പർ പുല്ലാട് ടൗൺ ശാഖാ ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികോത്സവം 24 മുതൽ 26 വരെ നടക്കും. 24ന് രാവിലെ 5ന് നടതുറക്കൽ, 6.15ന് മഹാഗുരു പൂജ, 10ന് നവകം, പ്രസാദമൂട്ട്, വൈകിട്ട് 5ന് നടതുറക്കൽ, 6.45ന് ദീപാരാധന. രാത്രി 7.30ന് ക്ഷേത്ര തന്ത്രി തൃക്കൊടിത്താനം ജിനിൽ കുമാർ ശ്രീനാരായണ ധർമ്മ പ്രഭാഷണം നടത്തും. ശാഖാ യോഗം പ്രസിഡന്റ് ജിജു കുമാർ അദ്ധ്യക്ഷത വഹിക്കും. രാത്രി 8.30ന് നൃത്ത നൃത്ത്യങ്ങൾ.
25ന് രാവിലെ 8ന് ക്ഷേത്ര ആചാര്യൻ കുറിച്ചി അദ്വൈതാശ്രമം മഠാധിപതി കൈവല്ല്യാനന്ദ സരസ്വതിയെ പൂർണകുഭം നൽകി സ്വീകരിക്കും. തന്ത്രി തൃക്കൊടിത്താനം ജിനിൽ കുമാർ, മേൽശാന്തി ചിങ്ങവനം ഷാജി ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ ഇരുപതിൽപരം വൈദികരുടെ നേതൃത്വത്തിൽ ഗുരുദേവ ലക്ഷാർച്ചന നടക്കും. എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ഭദ്രദീപപ്രകാശനം നടത്തും. എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു, സെക്രട്ടറി ജി. ദിവാകരൻ, യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട് എന്നിവർ സംസാരിക്കും. 8.30ന് ശ്രീനാരായണ ഭജന. 26ന് രാവിലെ 9ന് മൃത്യുഞ്ജയഹോമം. വൈകിട്ട് 4ന് ഘോഷയാത്ര. 5ന് ഗുരുപൂജ. 6.45ന് ദീപാരാധന. 8ന് സജീഷ് മണലേൽ ശ്രീനാരായണ ധർമ്മപ്രഭാഷണം നടത്തും. ശ്രീകുമാർ ശ്രീനിലയം അദ്ധ്യക്ഷത വഹിക്കും. ശാഖാ മാനേജിംഗ് കമ്മിറ്റി അംഗം സന്തോഷ് ആനപ്പാറ യൂത്ത് മൂവ്മെന്റ് സെക്രട്ടറി അർജുൻ സന്തോഷ് എന്നിവർ സംസാരിക്കും. 9.30ന് ഭക്തി ഗാനമേള.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |