പത്തനംതിട്ട : ദേശീയ കുഷ്ഠരോഗ നിർമ്മാർജന പദ്ധതിയുടെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ജില്ലാ ലെപ്രസി യൂണിറ്റ്, ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്വക്ക്രോഗ പരിശോധനാ ക്യാമ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ. അനിതകുമാരി ഉദ്ഘാടനം ചെയ്തു. ഡോ. വിൻസെന്റ് സേവ്യർ, ത്വക്ക്രോഗ വിദഗ്ദ ഡോ.ലക്ഷ്മി എന്നിവർ നേതൃത്വം നൽകി. ജില്ലാ മാസ് മീഡിയ ഓഫീസർ ടി.കെ അശോക് കുമാർ, ജില്ലാ ലെപ്രസി ഓഫീസർ ആബിദാ ബീവി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |