നിർമ്മാണം തുടങ്ങി

Tuesday 21 January 2025 11:25 PM IST

കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ആവോലിക്കുഴി ശിവഗംഗ ഉന്നതിയിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് അപകടാവസ്ഥയിലുള്ള വീടുകളുടെ സംരക്ഷണഭിത്തി നിർമ്മാണം അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശിവഗംഗ ഉന്നതിയുടെ പ്രസിഡന്റ് പ്രസാദ് മുട്ടത്ത് അദ്ധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ജയകൃഷ്ണൻ, മുൻ ഗ്രാമപഞ്ചായത്ത് അംഗം ബിജി കെ വർഗീസ്, കെ പി ശിവദാസ്, സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.

മഴക്കാലത്ത് മണ്ണിടിച്ചിൽ മൂലം ആവോലിക്കുഴി ഉന്നതിയിലെ നിരവധി വീടുകൾ സംരക്ഷണഭിത്തി തകർന്ന് അപകടാവസ്ഥയിലായ നിലയിലായിരുന്നു.