കുടിവെള്ള പ്രശ്നം : യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
Sunday 26 January 2025 12:15 AM IST
പത്തനംതിട്ട : നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാത്തതിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ വാട്ടർ അതോറിട്ടി ഒാഫീസിന് മുന്നിൽ പ്രതിഷേധിച്ചു. തുണിയലക്കിയും കുളിച്ചുമാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അൻസാർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് ആറൻമുള മണ്ഡലം പ്രസിഡന്റ് നെജോ മെഴുവേലി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ, ബിബിൻ ബേബി,ആര്യ മുടവിനാൽ, മുഹമ്മദ് സാദിഖ്, സിബി മൈലപ്ര, ഏദൻ ആറൻമുള, മുഹമ്മദ് റാഫി, ശരത് മോഹൻ, മെബിൻ നിരവേൽ, ടിജോ തോമസ്, ജോയൽ കുളനട, നിതിൻ മല്ലശ്ശേരി, ഇജാസ് ഖാൻ, ഷെഫിൻ എസ്, ഷിജു തോട്ടപ്പുഴശ്ശേരി, ജസ്റ്റിൻ ഓമല്ലൂർ, സ്റ്റൈൻസ് ജോസ്, ടെറിൻ ജോർജ് എന്നിവർ സംസാരിച്ചു.