കോഴഞ്ചേരി യൂണിയനിൽ
Sunday 26 January 2025 12:32 AM IST
കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയനിൽ സംഘടിപ്പിച്ച ഡോ.പൽപ്പു അനുസ്മരണം യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് സംസ്ഥാന ജോ.സെക്രട്ടറി രാഖേഷ്, യൂണിയൻ കൗൺസിലർമാരായ രാജൻ കുഴിക്കാല, സുഗതൻ പൂവത്തൂർ, അഡ്വ.സോണി.പി.ഭാസ്ക്കർ, സിനു എസ്.പണിക്കർ, യൂണിയൻ വനിതാ സംഘം സെക്രട്ടറി ബാംബി രവീന്ദ്രൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സോജൻ സോമൻ, സെക്രട്ടറി അഖിൽ ചെറുകോൽ, ശാന്തി പ്രേം ഗോപിനാഥ്, ജുതിൻ കുമാർ, സി.എൻ.ബാബുരാജ്, കെ.എസ്.രാജേഷ്, എൻ.സജിമോൻ എന്നിവർ അനസ്മരണ പ്രഭാഷണം നടത്തി.