കോന്നി : കോടതി കോംപ്ളക്സും ഗുരുനിത്യചൈതന്യയതി സ്മാരകവും ഉൾപ്പടെ സംസ്ഥാന ബഡ്ജറ്റിൽ ഇടം പിടിച്ചത് കോന്നിയുടെ പതിറ്റാണ്ടുകളായുള്ള ആവശ്യങ്ങൾ. കോന്നി മിനി സിവിൽ സ്റ്റേഷനിൽ കോടതി കോംപ്ളക്സ് തുടങ്ങാനാണ് തുക വകയിരുത്തിയത്. ഗുരു നിത്യചൈതന്യ യതിക്ക് ജന്മനാട്ടിൽ സ്മാരകം എന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു. യതിയുടെ ജന്മനാടായ അരുവാപ്പുലത്ത് സാംസ്കാരിക കേന്ദ്രം നിർമ്മിക്കുന്നതിന് ഏഴുകോടിയും കൂടൽ രാക്ഷസൻ പാറയിൽ യതി സ്മാരകവും ലൈബ്രറിയും നിർമ്മിക്കുന്നതിന് മൂന്ന് കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.
ഗ്രാമീണ റോഡ് വികസനം : 12 കോടി
ഗുരു നിത്യചൈതന്യ യതി സ്മാരകം : 10 കോടി
കോന്നിയിൽ കോടതി കോംപ്ളക്സ് : ഒരു കോടി
ഏനാദിമംഗലം - പുത്തൻചന്ത - തേപ്പുപാറ റോഡ് നവീകരണം : മൂന്ന് കോടി
തണ്ണിത്തോട് മൂഴി ഏഴാംതല ഉന്നതി നവീകരണം : ഒരു കോടി.
കോന്നി റിംഗ് റോഡ് : 20 കോടി
പഞ്ചായത്തുകളിൽ ടർഫ് സ്റ്റേഡിയം നിർമ്മാണം : ഏഴ് കോടി
മലയാലപ്പുഴ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സ് : അഞ്ച് കോടി.
വള്ളിക്കോട് പഞ്ചായത്ത് ഷോപ്പിംഗ് കോപ്ളക്സ് : രണ്ട് കോടി
തണ്ണിത്തോട്ടിൽ ഷോപ്പിംഗ് കോംപ്ളക്സ് : മൂന്ന് കോടി.
ഏനാദിമംഗലം ഷോപ്പിംഗ് കോംപ്ളക്സ് : മൂന്ന് കോടി.
അങ്കണവാടി നവീകരണം : 15 കോടി.
കലഞ്ഞൂരിൽ വ്യവസായ പാർക്ക് : പത്ത് കോടി.
റോഡ് നിർമ്മാണം : 70 കോടി.
കോന്നിയുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടു. അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ കോന്നിയ്ക്ക് മികച്ച പരിഗണന ലഭിച്ചു. ഗ്രാമീണ റോഡുകളുടെ വികസനത്തന് കൂടുതൽ തുക വകയിരുത്തിയത് ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സഹായകരമാകും.
അഡ്വ. കെ.യു. ജനീഷ് കുമാർ (എം.എൽ.എ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |