പത്തനംതിട്ട : സുരക്ഷിത ഇന്റർനെറ്റ് ദിനാചരണത്തിന്റെ ഭാഗമായി നാഷണൽ ഇൻഫോർമാറ്റിക് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല ശിൽപശാല ജില്ലാ അഡിഷണൽ മജിസ്‌ട്രേറ്റ് ബി.ജ്യോതി ഉദ്ഘാടനം ചെയ്തു. ജില്ലാഭരണകൂടം, സെബർസെൽ, സംസ്ഥാന ഐടി മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. സൈബർ പ്രശ്‌നങ്ങളും സുരക്ഷിത മാർഗങ്ങളും എന്ന വിഷയത്തിൽ സൈബർ സെൽ സബ് ഇൻസ്‌പെക്ടർ പി.ബി.അരവിന്ദാക്ഷൻ നായർ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര ഇലക്ട്രോണിക്‌സ് ഐടി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളെക്കുറിച്ചും സംസ്ഥാന ഐടി സെല്ലിന്റെ പ്രവർത്തനത്തെക്കുറിച്ചും ജില്ലാ ഇൻഫർമാറ്റിക് ഓഫീസർ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |