അവധിക്കാല ക്ലാസ്
Tuesday 25 February 2025 12:53 AM IST
ആറൻമുള : വാസ്തുവിദ്യാ ഗുരുകുലത്തിൽ കുട്ടികൾക്കായുള്ള അവധിക്കാല പഠനക്ലാസിലേക്ക് അപേക്ഷിക്കാം. മാജിക്ക്, കവിതാ പാരായണം, കഥാകഥനം, കളിമൺ നിർമാണം, കുരുത്തോല നിർമാണം തുടങ്ങി വിവിധ മേഖലകളിലുള്ള പ്രമുഖരുടെ ക്ലാസുകളുണ്ടാകും. ഏപ്രിൽ ഏഴ് മുതൽ മേയ് 20 വരെ രാവിലെ 10 മുതൽ വൈകുന്നേരം 3.30 വരെയാണ് ക്ലാസ്. ഒന്ന് മുതൽ ഏഴാം ക്ലാസ് വരെ ജൂനിയർ വിഭാഗത്തിലും എട്ടാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികളെ സീനിയർ വിഭാഗങ്ങളായി ക്രമീകരിക്കും. പ്രവേശന ഫീസ്: ജൂനിയർ 3000, സീനിയർ 4000 രൂപ. ഫോൺ: 9188089740, 9605458857, 04682319740.