ഇലന്തൂർ വല്യ പടയണി നാളെ
Thursday 13 March 2025 12:25 AM IST
ഇലന്തൂർ: ഇലന്തൂർ വല്യ പടയണി നാളെ നടക്കും. പഞ്ചകോലങ്ങളെ കൂടാതെ ഇന്ന് കളത്തിലെത്തുന്നത് ഭൈരവി കോലങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള സംഹാരരുദ്രയുടെ പ്രതിരുപമായ നിണഭൈരവി ക്കോലമാണ്. കാളിയുടെ ജനനം മുതൽ ദാരികനിഗ്രഹം വരെയുള്ള കഥകൾ മൂന്നു താളഘടനയിൽ തുള്ളുന്ന ഈ കോലത്തിൽ ചുവപ്പ് നിറത്തിനാണ് പ്രാധാന്യം.