ദേവസ്വം എംപ്ലോയീസ് യൂണിയൻ
Thursday 13 March 2025 12:50 AM IST
പത്തനംതിട്ട : തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആന ഇടയുകയും രണ്ട് ശാന്തിമാർ താഴെവീണ് ഗുരുതരമായി പരിക്ക് ഏൽക്കുകയും ചെയ്ത സംഭവം ദേവസ്വം ബോർഡ് ഗൗരവത്തോടെ കാണണമെന്നും അവരുടെ ചികിത്സയ്ക്കുള്ള മുഴുവൻ ചെലവും ചികിത്സാകാലയളവിൽ ശമ്പളത്തോടു കൂടിയ അവധിയും ബോർഡ് നൽകണമെന്നും ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് പുതുമന മനു നമ്പൂതിരിയും ജനറൽ സെക്രട്ടറി ചവറ എസ്. ലാലുവും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആന എഴുന്നെള്ളത്തിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ആലോചിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന് എല്ലാ പിന്തുണയും നൽകുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു.