താമസമില്ലാത്ത വീട്ടിൽ പെരുമ്പാമ്പുകളും പത്ത് കുഞ്ഞുങ്ങളും മുട്ടകളും
Saturday 29 March 2025 12:50 AM IST
കൊടുമൺ: ആൾതാമസം ഇല്ലാത്ത വീട്ടിലെ ഷെഡിൽ നിന്ന് രണ്ടു വലിയ പെരുമ്പാമ്പുകൾക്കൊപ്പം പത്ത് കുഞ്ഞുങ്ങളെയും മുട്ടകളും കണ്ടെത്തി. കൊടുമൺ പഴയ പൊലിസ് സ്റ്റേഷൻ ജംഗ്ഷനിൽ ഐക്കാട് റോഡികിലെ വീട്ടിലാണ് ഇവയെ കണ്ടെത്തിയത്. മുൻപ് ഒരുവൃദ്ധ ഈ ഷെഡിൽ താമസിച്ചിരുന്നു. ഒരുമാസം മുൻപാണ് ഇവർ മരിച്ചത്. ഷെഡ് പൂർണമായും തകർന്ന നിലയിലായിരുന്നു. നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് കോന്നി വനംവകുപ്പിനെ ബന്ധപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനേയും കുഞ്ഞുങ്ങളേയും പിടികൂടി. സമീപത്ത് കൂടി ഒഴുകുന്ന തോട്ടിലൂടെ എത്തിയ പെരുമ്പാമ്പ് ഷെഡിൽ മുട്ടയിട്ടതാകാമെന്നാണ് കരുതുന്നത്.