തിരുവല്ല : എസ്.ബി.ഐ ആരംഭിച്ച കാർഷിക ഉപഭോക്തൃ സമ്പർക്കത്തോടനുബന്ധിച്ച് മണിപ്പുഴ ശാഖയിൽ കൃഷി അവബോധ പരിപാടിയും കാർഷിക വായ്പാമേളയും സംഘടിപ്പിച്ചു. തിരുവല്ല റീജിയണൽ ചീഫ് മാനേജർ (ക്രെഡിറ്റ്) രാഹുൽ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ.അഞ്ജു മറിയം മുഖ്യാതിഥിയായിരുന്നു. മണിപ്പുഴ ശാഖയിലെ സീനിയർ അസോസിയേറ്റ് ബിനോയ് വർഗീസ്, ബ്രാഞ്ച് മാനേജർ ഗായത്രി, എസ് ബി ഐ നിരണം ബ്രാഞ്ച് മാനേജർ ദിവ്യ എന്നിവർ നേതൃത്വം നൽകി. വിള ഇൻഷുറൻസിന്റെയും കൃത്യസമയത്ത് തിരിച്ചടവ് നടത്തുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഡോ.അഞ്ജു സംസാരിച്ചു.
കർഷകർക്കായി ബാങ്ക് വാഗ്ദാനം ചെയ്യുന്ന കാർഷിക വായ്പകളെക്കുറിച്ച് തിരുവല്ല ആർ എസി സിയിലെ എസ് ബി ഐ ഡെപ്യൂട്ടി മാനേജർ ഗോവിഷ് അവതരണം നടത്തി.
കർഷക സമിതി പ്രസിഡന്റ് സാം ഈപ്പൻ, ജോർജ് വീരൻ, എബ്രഹാം ജോർജ് എന്നിവർ കർഷകരുടെ അനുഭവങ്ങളും ആശങ്കകളും പങ്കുവച്ചു. മണിപ്പുഴ, നിരണം, മേപ്രാൽ എന്നിവിടങ്ങളിൽ നിന്നുള്ള മികച്ച കർഷകരെ ബാങ്ക് മെമന്റോകളും പൊന്നാടയും നൽകി ആദരിച്ചു. കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകിയ സേവനങ്ങൾക്ക് നെടുമ്പ്രം ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയർപേഴ്‌സൺ ഷൈനി, കടപ്ര ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയർപേഴ്‌സൺ വൽസല എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |