പുല്ലാട്: അഹമ്മദാബാദിൽ വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ മൃതദേഹം എത്തുന്നത് കാത്തിരിക്കുകയാണ് ബന്ധുക്കളും പ്രിയപ്പെട്ടവരും, വിമാനാപകടത്തിൽ മരിച്ച 47 പേരുടെ മൃതദേഹം ഇന്നലെ വരെ ഡി എൻ എ പരിശോധന യിലൂടെ തിരിച്ചറിഞ്ഞെങ്കിലും രഞ്ജിതയുടെ മൃതദേഹംതിരിച്ചറിയാനായില്ല . ഇളയ സഹോദരൻ രതീഷിന്റെ ഡി എൻ എയുമായി പരിശോധിച്ചതിന്റെ ഫലം ഇന്നറിയാൻ കഴിയുമെന്ന പ്രതീക്ഷയിൽ രതീഷും ബന്ധു ഉണ്ണികൃഷ്ണനും അഹമ്മദാബാദിൽ തുടരുകയാണ്. രഞ്ജിതയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനായി നിരവധിപ്പേർ ഇന്നലെയും വീട്ടിലെത്തി. എൻ എസ്.എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ വീട്ടിലെത്തി ബന്ധുക്കളുമായി സംസാരിച്ചു. കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. പ്രമോദ് നാരായൺ എം എൽ എ, കേരളാ കോൺഗ്രസ് (എം)ജില്ലാ പ്രസിഡന്റ് സജി അലക്സ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് ഏബ്രഹാം, വനിതാ കമ്മിഷൻ അംഗം അഡ്വ എലിസബേത്ത് മാമ്മൻ മത്തായി,ജില്ലാ സംഘടനാ കാര്യ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, സ്റ്റിയറിംഗ് കമ്മറ്റിയംഗം അഡ്വ മനോജ് മാത്യു, നിയോജക മണ്ഡലം പ്രസിഡന്റ് കുര്യൻ മടക്കൽ, ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, സാം കുളപ്പള്ളി, ഷിബു കുന്നപ്പുഴ, രാജൻ കെ മാത്യു, എം.സി ജയകുമാർ, സി തോമസ്, രാജീവ് വഞ്ചിപ്പാലം, റിന്റോ തോപ്പിൽ, സോണി കുന്നപ്പുഴ, പോൾ മാത്യുഎന്നിവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |