പത്തനംതിട്ട : കെ.പി.എം.എസ് ജില്ലാസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മോഹനൻ തിരുവല്ല അദ്ധ്യക്ഷതവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ.സി.കെ.സുരേന്ദ്രനാഥ്, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി.ഒ.രാജൻ, ബാബുക്കുട്ടൻ, കൊടുമൺ സോമൻ, ആർ.മുരളീധരൻ, സുജാ അനിൽ, വിജയൻ കൊമ്പാടി, കെ.എൻ.ശശികുമാർ, മോഹന സുരേന്ദ്രൻ, കൂടൽ ശശിധരൻ, എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മോഹനൻ തിരുവല്ല (പ്രസിഡന്റ് ), കൂടൽ ശശിധരൻ (സെക്രട്ടറി), കേശവൻ റാന്നി (ഖജാൻജി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |