കൊടുമൺ : കൊടുമൺ - ഒറ്റത്തേക്ക് റോഡിൽ അങ്ങാടിക്കൽ എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിന്റെ ഗേറ്റിന് സമീപമുള്ള മരങ്ങൾ ഭീഷണിയാകുന്നു. പഞ്ഞി, ബദാം, പാല, പാഴ്മരം എന്നിവയാണ് ഭീഷണിയാകുന്നത്. മരങ്ങൾക്കിടയിലൂടെ വൈദ്യുതി ലൈനുമുണ്ട്. സമീപത്തെ വീട്ടുകാരും കച്ചവടക്കാരും നാട്ടുകാരും പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. മരങ്ങൾ മുറിച്ചുമാറ്റി അപകടഭീതി അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |