മല്ലപ്പള്ളി : പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നൽകുന്നതിനായി നൈപുണ്യ വികസനകേന്ദ്രം ക്രിയേറ്റീവ് കോർണർ എഴുമറ്റൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാജേക്കബ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ആർ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിന്ദു.എം, ഹെഡ്മിസ്ട്രസ് കവിത.വി.എസ്, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗം എ.വി.പ്രസന്നകുമാർ, ഇന്ദു.എസ്, സ്റ്റാഫ് സെക്രട്ടറി വിനയ.വി.പി എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പ്രോഗ്രാം കോഓർഡിനേറ്റർ സിന്ധു.എൽ, സ്‌കൂൾ കോഓർഡിനേറ്റർ സ്മിത എസ്.നായർ എന്നിവർ പദ്ധതി വിശദീകരിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ നേതൃത്വത്തിലാണ് പദ്ധതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |