കോഴഞ്ചേരി : എൻ.എസ്.എസ് അയിരൂർ പ്രാദേശിക യൂണിയൻ ഭാരവാഹികളായി പ്രസാദ് കൈലാത്ത് (പ്രസിഡന്റ്), പ്രദീപ് അയിരൂർ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ തിരുവല്ല താലൂക്ക് യൂണിയൻ സെക്രട്ടറി വി.ആർ.സുനിൽ അദ്ധ്യക്ഷത വഹിച്ചു. പ്രാദേശിക യൂണിയന്റെ 15 അംഗ ഭരണസമിതി തിരഞ്ഞെടുപ്പാണ് നടന്നത്. വൈസ് പ്രസിഡന്റായി എം.അയ്യപ്പൻകുട്ടിയെയും അസിസ്റ്റന്റ് സെക്രട്ടറിയായി എം.പ്രസാദിനെയും ഖജാൻജിയായി രമേശ് ബാബുവിനെയും തിരഞ്ഞെടുത്തു. യോഗത്തിൽ തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡന്റ് മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂണിയൻ കമ്മിറ്റിയംഗം സുരേഷ് കുഴിവേലിൽ ,സോമനാഥൻ നായർ , പ്രസാദ് മഠത്തിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |