പത്തനംതിട്ട : യുവജനക്ഷേമ ബോർഡ് ജില്ലാ യുവകേന്ദ്രയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സെമിനാർ, ലഹരിവിരുദ്ധപ്രതിജ്ഞ, തെരുവുനാടകം എന്നിവ സംഘടിപ്പിച്ചു. കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ഡി.വൈ.എസ്.പി എസ്.അഷാദ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കോർഡിനേറ്റർ ബിബിൻ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ചന്ദ്രികാദേവി, കോർഡിനേറ്റർമാരായ അജിൻ വർഗീസ്, മനീഷ, വനമാലി എന്നിവർ പങ്കെടുത്തു. വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഗീതാലക്ഷ്മി ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |