കോഴഞ്ചേരി : വിജ്ഞാന പത്തനംതിട്ടയുടെ രണ്ടാംഘട്ട പരിപാടിയായ നൈപുണി പരിശീലന പദ്ധതി നാളെ രാവിലെ 10ന് കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.സി.ടി.അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ.ജോർജ് കെ അലക്സ് അദ്ധ്യക്ഷത വഹിക്കും. വിജ്ഞാനകേരളം മുഖ്യ ഉപദേഷ്ടാവ് ഡോ.ടി.എം.തോമസ് ഐസക് മുഖ്യപ്രഭാഷണം നിർവഹിക്കും. യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് അംഗങ്ങളായ ഡോ.എ.എസ്.സുമേഷ്, അഡ്വ.പി.ബി.സതീഷ്‌കുമാർ പദ്ധതി വിശദീകരിക്കും. വിജ്ഞാന പത്തനംതിട്ട രക്ഷാധികാരികളായ എ.പദ്മകുമാർ , കെ.സി.രാജഗോപാലൻ എന്നിവർ പങ്കെടുക്കും. കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ.പി.വി.ഉണ്ണികൃഷ്ണൻ , നോളേജ് മിഷൻ ഡയറക്ടർ റിയാസ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രിൻസിപ്പൽമാർ, ഐ ക്യു എ സി കോർഡിനേറ്റർമാർ, സ്കിൽ സെന്റർ കോർഡിനേറ്റർമാർ, അദ്ധ്യാപകർ എന്നിവർ പങ്കെടുക്കുന്ന ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ആർട്സ് ആൻഡ് സയൻസ്, എൻജിനീയറിംഗ്, ഐ ടി ഐ, പോളിടെക്നിക്കുകൾ, മെഡിക്കൽ ആൻഡ് പാരാമെഡിക്കൽ കോളേജുകൾ എന്നീ മേഖകളിലുള്ള മുഴുവൻ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അണിചേർത്തു കൊണ്ടുള്ള നൈപുണി പരിശീലന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കേരള സർക്കാരിന്റെയും കെ - ഡിസ്ക്കിന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും നേതൃത്വത്തിൽ യൂണിവേഴ്സിറ്റികളുടെയും സാങ്കേതിക സർവ്വകലാശാലയുടെയും ആരോഗ്യ സർവകലാശാലയുടെയും കീഴിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളെയും നൈപുണി പരിശീലന പദ്ധതിയുടെ ഭാഗമാക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |