പത്തനംതിട്ട: കേന്ദ്രസർക്കാരിന്റെ തൊഴിൽ വിരുദ്ധ, കർഷക ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ജൂലായ് 9ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ പത്തനംതിട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ. അനിൽ കുമാർ ക്യാപ്ടനും എ ഐ ടി യു സി സംസ്ഥാന കൗൺസിൽ അംഗം സാബു കണ്ണങ്കര വൈസ് ക്യാപ്ടനുമായുള്ള കാൽനട പ്രചരണ നടന്നു.പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥ എ ഐ ടി യു സി ജില്ലാ ട്രഷറർ ബെൻസി തോമസ് ഉദ്ഘാടനം ചെയ്തു.
കുമ്പഴ ജംഗ്ഷനിൽ ജാഥയുടെ സമാപനം സി ഐ ടി യു ജില്ലാ പ്രസിഡന്റ് എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റുമാരായ ശ്യാമ ശിവൻ, സക്കീർ അലങ്കാരത്ത്,ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി. പി. രാജേന്ദ്രൻ, എം. ജെ. രവി, എ ഐ ടി യു സി നേതാക്കളായ ബി. ഹരിദാസ്, രമേശ് ആനപ്പാറ, സമേഷ് ബാബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |