തിരുവല്ല : തിരുവല്ല സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ 103-ാമത് അന്തർദേശീയ സഹകരണ ദിനാഘോഷം ഇന്ന് ഉച്ചയ്ക്ക് 1.30ന് തിരുവല്ല ഗവൺമെന്റ് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. പ്രമോദ് ഇളമൺ അദ്ധ്യക്ഷത വഹിക്കും. സഹകരണ സ്റ്റാമ്പിന്റെ പ്രകാശനവും മുഖ്യപ്രഭാഷണവും സംസ്ഥാന സഹകരണ എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ.ആർ. സനൽകുമാർ നിർവഹിക്കും. റിട്ട. ജോയിന്റ് രജിസ്ട്രാർ എച്ച്. അൻസാരി സെമിനാറിൽ വിഷയാവതരണം നടത്തും. പത്തനംതിട്ട ജോയിന്റ് രജിസ്ട്രാർ (ജനറൽ) ലളിതാംബിക ദേവി വി.എസ് അവാർഡ് വിതരണം നടത്തും. സംസ്ഥാന സഹകരണ യൂണിയൻ പ്രതിനിധി ബിനിൽകുമാർ, സഹകരണ യൂണിയൻ സെക്രട്ടറി ബിനു വി, യൂണിയൻ അംഗം ടി.ഡി. മോഹൻദാസ് എന്നിവർ പ്രസംഗിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനവും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |