കോന്നി: അട്ടച്ചാക്കൽ ഈസ്റ്റ് മുക്ക് കിഴക്കുപുറം റോഡിൽ വാട്ടർ അതോറിറ്റിയുടെ ഗാർഹിക കണക്ഷനുകൾക്ക് വേണ്ടി പൊളിച്ച റോഡിലെ പൈപ്പുകൾ പൊട്ടി ജലം പാഴാകുന്നതായി പരാതി. സർവീസ് ബസുകളും സ്കൂൾ ബസുകളും സഞ്ചരിക്കുന്ന റോഡിലെ പല ഭാഗത്തും പൈപ്പുകൾ പൊട്ടി ജലം പാഴാവുകയാണ്. മലയാലപ്പുഴ ദേവി ക്ഷേത്രം, പൊന്നാമ്പി പള്ളി, കിഴക്കുപുറം എസ്എൻഡിപി യോഗം കോളേജ് എന്നിവിടങ്ങളിലേക്ക് വരുന്നവർ ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. അട്ടച്ചാക്കൽ കുമ്പളാംപൊയ്‌ക റോഡിലെ റോഡിലെ ഈസ്റ്റ് മുക്കിൽ നിന്നും ആഞ്ഞിലുകുന്ന് കിഴക്കുപുറം കോട്ടമുക്ക് റോഡിലെ കിഴക്കുപുറം ജംഗ്ഷനിൽ എത്തിച്ചേരുന്ന റോഡാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |