ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ വനിതാസംഘം ജനറൽ ബോഡി
യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ ഉഷ മോഹന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ പി.ഡി.ഷാജി, രാജേഷ് സദാനന്ദൻ, വനിതാസംഘം വൈസ് ചെയർപേഴ്സൺ സിന്ധു രമണൻ, വനിതാ സംഘം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ.ദീപ സ്റ്റെനറ്റ്, സ്മിത ഷെറു, സുജല കെ കെ തുടങ്ങിയവർ സംസാരിച്ചു. തുളസി ശശിധരൻ, സിന്ധു സന്തോഷ്, സുമലത.കെ, ബീനാഉദയൻ, വൈദികയോഗം പ്രസിഡന്റ് സൈജു സോമൻ, വൈസ് പ്രസിഡന്റ് സതീഷ് ബാബു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |