കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻകാവിൽ കർക്കടക വാവുബലി തർപ്പണം 24ന് നടക്കും. പ്രകൃതി സംരക്ഷണ പൂജയോടെ പർണ്ണ ശാലയിൽ വാവുബലി പൂജകൾ. 4ന് കരിക്ക് പടേനി, 4.30ന് ഭൂമി പൂജ, 5ന് വാവുബലി കർമ്മങ്ങൾക്ക് തുടക്കം കുറിച്ച് കളരി ആശാൻമാർക്കും ഗുരുക്കൻമാർക്കും പിതൃക്കൾക്കും പർണശാലയിൽ വിശേഷാൽ പൂജകൾ, തുടർന്ന് കർക്കടക വാവുബലി കർമ്മവും അച്ചൻകോവിലാറ്റിൽ സ്നാനവും നടക്കും. രാത്രി പ്രകൃതി വിഭവങ്ങൾ ചേർത്തുള്ള വാവൂട്ട് പൂജയും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |