പത്തനംതിട്ട : വായനാപക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും 17 ന് ഉച്ചയ്ക്ക് 12 ന് കളക്ടറേറ്റ് ചേംമ്പറിൽ ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ നിർവഹിക്കും. യു.പി വിഭാഗത്തിൽ പൂഴിക്കാട് ജി.യു.പി.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആർ.ഋതുനന്ദ, ആറൻമുള ജി.വി.എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആർദ്ര ലക്ഷ്മി, തെങ്ങമം യു.പി.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ശ്രദ്ധ സന്തോഷ് എന്നിവർക്കാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ.ജില്ലയിലെ യു.പി, ഹൈസ്‌കൂൾ കുട്ടികൾക്കായാണ് ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |