പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ജില്ലാതല കാമ്പയിന്റെ ഭാഗമായി സാമൂഹികനീതി വകുപ്പിന്റെയും എക്‌സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കൂടൽ ജി.വി.എച്ച്.എസ്.എസിൽ അദ്ധ്യാപകർ, ജീവനക്കാർ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവർക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ആർ.ദിലീപ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സൈജാ റാണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രൊബേഷൻ ഓഫീസർ റോസ് മേരി വർക്കി, സ്‌കൂൾ എസ്.എം.സി ചെയർമാൻ കെ.ബി.ബിജു, പ്രധാനദ്ധ്യാപിക എസ്.ബിന്ദു, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ വി.ബിനു, രാജീവ് ആർ.നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |