പത്തനംതിട്ട : പ്രഥമ സംസ്ഥാന ആയുഷ് കായകൽപ് അവാർഡ് പത്തനംതിട്ടയ്ക്കും. ജില്ലാ ആശുപത്രി വിഭാഗത്തിൽ അയിരൂർ ജില്ലാ ആയുർവേദ ആശുപത്രിക്ക് കമണ്ടേഷൻ അവാർഡാണ് ലഭിച്ചത്. 150000 രൂപയാണ് സമ്മാനത്തുക. ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ വിഭാഗത്തിൽ ജില്ലയിൽ ഒന്നാംസ്ഥാനം ഒരു ലക്ഷം രൂപ കല്ലേലി ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിയും, അരുവാപ്പുലം ഹോമിയോ ഡിസ്‌പെൻസറിയും നേടി. ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ വിഭാഗത്തിൽ കമൻഡേഷൻ അവാർഡ് ഹോമിയോ ആയുർവേദ സ്ഥാപനങ്ങളായ ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറി തുമ്പമൺ, കുന്നന്താനം, കവിയൂർ, ഹോമിയോ ഡിസ്‌പെൻസറികളായ പുതുശ്ശേരിമല, ചുങ്കപ്പാറ, ഹോമിയോ പള്ളിക്കൽ തുടങ്ങിയവ കരസ്ഥമാക്കി. മുപ്പതിനായിരം രൂപയാണ് അവാർഡ് തുക.
ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം
സർക്കാർ ആയുഷ് ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്‌ക്കരിച്ച അവാർഡാണ് കേരള ആയുഷ് കായകൽപ്പ്. സംസ്ഥാനത്തെ സർക്കാർ ആയുഷ് സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിന്റെ ഫലമായി ഈ സർക്കാരിന്റെ കാലത്ത് 250 ആയുഷ് സ്ഥാപനങ്ങൾക്കാണ് എൻ.എ.ബി.എച്ച് അംഗീകാരം ലിഭിച്ചിരുന്നത്. കേരളത്തിലെ എല്ലാആയുർവേദ, ഹോമിയോപ്പതി ജില്ലാ ആശുപത്രികൾ, സബ് ജില്ലാ/താലൂക്ക് ആയുഷ് ആശുപത്രികൾ, ആയുഷ് ആരോഗ്യ സ്വാസ്ഥ്യകേന്ദ്രങ്ങൾ (എ.എച്ച്.ഡബ്ല്യൂ.സി) എന്നിവയിൽ നിന്ന് പല ഘട്ടങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട മികച്ച ആരോഗ്യ സ്ഥാപനങ്ങൾക്കാണ് ആയുഷ് കായകൽപ്പ് അവാർഡ് നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |