പത്തനംതിട്ട : വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഇൻഫമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സര വിജയികൾക്കുള്ള സമ്മാനവും സർട്ടിഫിക്കറ്റും ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ വിതരണംചെയ്തു. ജില്ലാ ഇൻഫമേഷൻ ഓഫീസർ സി ടി ജോൺ, അസിസ്റ്റന്റ് എഡിറ്റർ രാഹുൽ പ്രസാദ്, അസിസ്റ്റന്റ് ഇൻഫമേഷൻ ഓഫീസർ പ്രവീൺ ജി നായർ എന്നിവർ പങ്കെടുത്തു.
ആർ. ഋതുനന്ദ , ആർദ്രലക്ഷ്മി , ശ്രദ്ധ സന്തോഷ് , ആല്യ ദീപു , ദേവനന്ദ , അഭിരാമി അഭിലാഷ് എന്നിവരാണ് വിജയികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |