
അടൂർ : കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം നടപ്പാക്കുന്ന 'നഷാ മുക്ത് ഭാരത് അഭിയാൻ' പദ്ധതിയുടെ ജില്ലാതല കാമ്പയിന്റെ ഭാഗമായി അടൂർ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ലഹരി വിരുദ്ധ ബോധവൽകരണം സംഘടിപ്പിച്ചു. സാമൂഹികനീതി വകുപ്പും ജില്ലാ എക്‌സൈസ് വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടി അടൂർ നഗരസഭാ ചെയർപേഴ്‌സൻ കെ.മഹേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ.കെ.സന്തോഷ് ബാബു അദ്ധ്യക്ഷനായി. എക്‌സൈസ് വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഡ്വ.ജോസ് കളീക്കൽ ബോധവത്കരണ ക്ലാസ് എടുത്തു. ജില്ലാ പ്രൊബേഷൻ ഓഫീസർ സിജു ബെൻ, രഞ്ജു കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |