മണക്കാല : മണക്കാല - കണിയാരേത്ത് പടിയിൽ വെള്ളക്കെട്ട് രൂക്ഷം. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. മണക്കാല അടൂർ ഗോപാലകൃഷ്ണൻ റോഡ് കടന്നുപോകുന്ന റോഡിൽ വായന ശാല ജംഗ്ഷൻ കഴിഞ്ഞാൽ തൊട്ടടുത്ത ഭാഗമാണ് കണിയാരേത്ത് പടി. മണിക്കൂറുകൾ തുടർച്ചയായി മഴപെയ്താൽ കടന്നു പോകാൻ കഴിയാത്ത രീതിയിൽ വെള്ളക്കെട്ട് ഇവിടെ രൂപപ്പെടും.റോഡിന്റെ ഘടനയിലുള്ള അപാകതയാണ് വെള്ളക്കെട്ടിനു കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.ഈ ഭാഗത്ത് റോഡിന്റെ ഇരു വശങ്ങളിലും ഓടയുണ്ടെങ്കിലും കാടു വളർന്നതും മാലിന്യവും നീക്കംചെയ്യാത്തതിനാൽ ഒരു വശത്ത് നിന്ന് മറുവശത്തേക്കുള്ള ജലമൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |