പത്തനംതിട്ട: കൊടുമണ്ണിൽ സ്വകാര്യ ബാങ്കുകാരുടെ ഭീഷണിയിൽ മനംനൊന്ത് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡി. വൈ. എഫ്. ഐ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി ബി. നിസാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എം അനീഷ് കുമാർ, ജില്ല സെക്രട്ടേറിയറ്റ് അംഗം സോബി ബാലൻ , ജില്ല കമ്മിറ്റി അംഗങ്ങളായ ശ്യാം രാജ്, അബിൻ കുമാർ, സൂരജ് എസ്, അജ്മൽ റഹീം, മോനിഷ മോഹനൻ, ഷജിൽ, ആർ. ജിത്തു എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |