പത്തനംതിട്ട :ഹയർസെക്കൻഡറി സാമ്പത്തികശാസ്ത്ര പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർത്ഥികളെ ജില്ല ഹയർ സെക്കൻഡറി ഇക്കണോമിക്സ് ടീച്ചേഴ്സ് അസോസിയേഷൻ (ഇക്കോ പി.ടി.എ ) അനുമോദിച്ചു. കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ആർ.ഡി.ഡി കെ.സുധ മുഖ്യപ്രഭാഷണം നടത്തി.
സാമ്പത്തിക ശാസ്ത്രത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് എറണാകുളം
മഹാരാജാസ് കോളേജ് പ്രൊഫ.ഡോ.ബി.പ്രദീപ്കുമാർ ക്ലാസ് നയിച്ചു. ഇക്കോ പി.ടി.എ പ്രസിഡന്റ് കെ.എൻ.മനോജ് കുമാർ അദ്ധ്യക്ഷതവഹിച്ചു
രക്ഷാധികാരി പി.ആർ.ഗിരീഷ്, വൈസ് പ്രസിഡന്റ് ജെ.പ്രദീപ് കുമാർ, സെക്രട്ടറി ബിനോയി സ്കറിയ, ഷിബു കെ.ജോർജ്ജ്, ജി.ഗിരീഷ് കുമാർ, പി.എം.ഷാജിമോൻ, എം.പി.അമ്പിളിദേവി ,ജിനു ഫിലിപ്പ്, അരുൺ മോഹൻ, അനീഷ് പി.മോഹൻ എന്നിവർ
പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |