അടൂർ : ദീപ്തി സ്പെഷ്യൽ സ്കൂളിന്റെ നേതൃത്വത്തിൽ നടക്കുന്ന എ- സോൺ സ്പെഷ്യൽ സ്കൂൾ അത് ലറ്റിക് മീറ്റ് വെള്ളിയാഴ്ച നടക്കും. ഡോ.ടി.ജി.കോശി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കു വേണ്ടി ഭിന്നശേഷി കുട്ടികൾക്കായിട്ടാണ് അത് ലറ്റിക് മത്സരം . കൊടുമൺ ഇ എം എസ് സ്റ്റേഡിയത്തിൽ നടക്കുന്ന മീറ്റ് രാവിലെ 8.30ന് ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നുമുള്ളവരാണ് മീറ്റിൽ പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |