പത്തനംതിട്ട : അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവിന്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ ആറാമത് പുരസ്‌കാരം നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിന് സമ്മാനിക്കുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്‌കാര സമിതി സെക്രട്ടറി സലിം പി.ചാക്കോയും കൺവീനർ പി.സക്കീർ ശാന്തിയും പത്രസമ്മേളനത്തിൽ അറിയിച്ചു. സിനിമയുടെ വിവിധ മേഖലകളിൽ നൽകിയ സംഭാവന പരിഗണിച്ചാണ് മണിയൻപിള്ള രാജുവിനെ അവാർഡിന് തിരഞ്ഞെടുത്തത്. സെപ്റ്റംബർ പതിനേഴിന് വൈകിട്ട് നാലിന് തിരുവനന്തപുരത്ത് മണിയൻപിള്ള രാജുവിന്റെ വസതിയിൽ ചേരുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. മൊമന്റേയും അനുമോദന പത്രവും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |