പത്തനംതിട്ട: കെ.പി.സി.സി സംസ്‌കാര സാഹിതി സംസ്ഥാന ക്യാമ്പ് എക്സിക്യൂട്ടിവ് നാളെയും ഞായറാഴ്ചയുമായി ചരൽക്കുന്നിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം നാളെ രാവിലെ പത്തിന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല നിർവഹിക്കും.
ചെയർമാൻ സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ.കുര്യൻ, ആന്റോ ആന്റണി എം.പി, ആര്യാടൻ ഷൗക്കത്ത് എം.എൽ.എ എന്നിവരും എഴുത്തുകാരൻ വിനോയി തോമസ്, ഡോ.സിറിയക് തോമസ്, കവി രാജീവ് ആലുങ്കൽ, നടൻ ഗിന്നസ് പക്രു തുടങ്ങിയവർ വിവിധസമ്മേളനങ്ങളിൽ പങ്കെടുക്കും. ചിത്രപ്രദർശനം, പുസ്തക പ്രദർശനം, കലാപരിപാടികൾ എന്നിവയും ക്യാമ്പിൽ ഉണ്ടാകും.
ചെയർമാൻ സി.ആർ.മഹേഷ് എം.എൽ.എ, വർക്കിംഗ് ചെയർമാൻ എൻ.വി.പ്രദീപ് കുമാർ, ജനറൽ കൺവീനർ ആലപ്പി അഷറഫ്, ജനറൽ സെക്രട്ടറിമാരായ അനി വർഗീസ്, കെ.എം.ഉണ്ണികൃഷ്ണൻ, രാജേഷ് ചാത്തങ്കരി, ഷിജു സ്‌കറിയ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |