പത്തനംതിട്ട : ജില്ലയിലെ പ്രിസം പാനലിൽ ഒഴിവുള്ള ഇൻഫർമേഷൻ അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കാൻ 26ന് അഭിമുഖം നടത്തും. ജേർണലിസം ബിരുദാനന്തര ബിരുദം, ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും ജേർണലിസം ഡിപ്ലോമയും ഉള്ളവർക്ക് പങ്കെടുക്കാം. 26ന് ഉച്ചയ്ക്ക് 2ന് ആണ് അഭിമുഖം. നിശ്ചിതസമയത്തിന് അരമണിക്കൂർ മുമ്പ് കോട്ടയം കളക്ടറേറ്റ് സമുച്ചയത്തിലെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മേഖലാ കാര്യാലയത്തിൽ അപേക്ഷയും യോഗ്യതാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി എത്തണം. വിശദവിവരങ്ങൾക്ക് ഫോൺ: 0481 2561030, 0468 2222657.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |