പത്തനംതിട്ട : ഇത്തവണ 23 കൂട്ടം വിഭവങ്ങളുമായുള്ള ഓണസദ്യ വീട്ടുപടിക്കൽ എത്തിക്കും കുടുംബശ്രീ . ജില്ലയിൽ എവിടെ നിന്ന് വേണമെങ്കിലും സദ്യ ഓർഡർ ചെയ്യാം. ഇതിനായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 8 ബ്ലോക്കുകൾ കേന്ദ്രീകരിച്ച് രണ്ട് കോൾ സെന്ററുകൾ പ്രവർത്തിക്കും. ഈ കോൾസെന്ററുകൾ മുഖേനയാണ് ഓർഡറുകൾ സ്വീകരിക്കുന്നത്. മൈക്രോ എന്റർപ്രൈസ് കൺസൾട്ടൻസ് (എം.ഇ.സി) മേൽനോട്ടം വഹിക്കും. ഓർഡറുകൾ നൽകേണ്ടതിന് മൂന്നുദിവസം മുൻപ് ബുക്ക് ചെയ്യണം. സെപ്തംബർ 2 വരെയാണ് ബുക്കിംഗ് ഉണ്ടായിരിക്കുക. പരമാവധി രണ്ട് പേർക്ക് ഓർഡർ നൽകണം. അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തിന് 1700 രൂപയും രണ്ട് പേർക്ക് 680 രൂപയുമാണ് ഈടാക്കുന്നത്.
23 കൂട്ടം വിഭവങ്ങൾ
പഴം, ഉപ്പേരി, ശർക്കരവരട്ടി, ഇഞ്ചിക്കറി, നാരങ്ങാ അച്ചാർ, മാങ്ങാ അച്ചാർ, പച്ചടി, കിച്ചടി, തോരൻ, അവിയൽ, പപ്പടം ,മുളകുകറി, ഉള്ളിത്തീയൽ, എരിശ്ശേരി , പരിപ്പ്, സാമ്പാർ, കാളൻ, സംഭാരം അടപ്രഥമൻ, പാലട ,പായസം ,ചോറ്, വാഴയില എന്നിവയാണ് ഉൾപ്പെടുന്നത്.
ഓർഡർ ചെയ്യാൻ വിളിക്കൂ
9562247585 ,6282591751
ഓഫീസുകൾ, സ്കൂളുകൾ, ബാങ്കുകൾ തുടങ്ങിയ
സ്ഥാപനങ്ങൾക്ക് നൽകുന്ന ഓഫറുകൾ
500ൽ അധികമുള്ള ഓർഡറുകൾക്ക് : 180 രൂപ /സദ്യ
250 മുതൽ 500 വരെ : 200 /സദ്യ
100 മുതൽ 250 വരെ : 230 /സദ്യ
100 വരെയുള്ള ഓർഡറുകൾക്ക് : 280 രൂപ /സദ്യ
സദ്യ ലഭിക്കുന്ന കേന്ദ്രങ്ങൾ
അടൂർ, പന്തളം, തിരുവല്ല, പത്തനംതിട്ട
ഓണസദ്യ ആവശ്യമുള്ളവർക്ക് എത്തിച്ച് നൽകുന്നതാണ് പദ്ധതി. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 8 ബ്ലോക്കുകൾ കേന്ദ്രീകരിച്ച് രണ്ട് കോൾ സെന്ററുകൾ പ്രവർത്തിക്കും. അടൂർ, പന്തളം, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്ന് ഓണ സദ്യ വാങ്ങാം.
എസ്. ആദില
ജില്ലാ മിഷൻ കോർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |