
പത്തനംതിട്ട: പയ്യന്നൂർ അസംബ്ലി മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജിന്റെ മരണം മാനസിക സംഘർഷവും സമ്മർദ്ദവും മൂലമാണെന്നും ആത്മഹത്യകൾ ആവർത്തിക്കാതിരിക്കാൻ എസ്.ഐ.ആർ നടപടികൾ അടിയന്തരമായി നിറുത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ കളക്ടറേറ്റിൽ പ്രകടനം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ജി. ജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അൻവർ ഹുസൈൻ, ബി പ്രശാന്ത് കുമാർ, ബിജു ശാമുവേൽ ഫസൽ ഹനീഫ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |