
കോന്നി : എസ്.എ.എസ് എസ്.എൻ.ഡി.പി യോഗം കോളേജ്, കൊമേഴ്‌സ് വിഭാഗവും കോളേജ് ഐ.ക്യു.എ.സി യും സംയുക്തമായി ദേശീയ സമ്മേളനം സംഘടിപ്പിച്ചു. മഹാത്മാഗാന്ധി സർവകലാശാല, കോളേജ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. മൈസൂർ യൂണിവേഴ്‌സിറ്റി പ്രൊഫസർമാരായ ഡോക്ടർ നാഗേന്ദ്രബാബു, ഡോക്ടർ ബി.നാഗരാജ് , ഡോക്ടർ അശോക എം.എൽ, ഡോക്ടർ ദേവ് രാജ്. കേരള യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോക്ടർ പി.എൻ.ഹരികുമാർ, ഡോക്ടർ കുര്യാക്കോസ് വി.കൊച്ചേരി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. സമ്മേളനം എസ്.എൻ.ഡി.പി യോഗം ട്രഷറർ ഡോക്ടർ ജി.ജയദേവൻ ഉദ്ഘാടനംചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |