
ശബരിമല : ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിംഗ് പരിധി ഒരു ദിവസം ശരാശരി 8500 ആയി ഉയർത്തി. കഴിഞ്ഞദിവസം വരെ ഇത് 5000 ആയിരുന്നു. ഇന്നലെ വൈകിട്ട് മൂന്ന് വരെ 8800 സ്പോട്ട് ബുക്കിംഗ് നൽകി. പുലർച്ചെ 12ന് തുടങ്ങുന്ന ബുക്കിംഗ് 5000 കവിഞ്ഞാലും സന്നിധാനത്തെ തിരക്ക് നോക്കി അധികമായി നൽകുമെന്ന് സന്നിധാനം സ്പെഷ്യൽ ഓഫീസർ ആർ.ശ്രീകുമാർ പറഞ്ഞു. വെർച്വൽ ക്യു വഴി ശബരിമലയിലേക്ക് വരുന്ന തീർത്ഥാടകർ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണം. ബുക്ക് ചെയ്ത ദിവസമല്ലാതെ ആ ടോക്കണുമായി വേറെ ദിവസം എത്തുന്നത് തിരക്ക് നിയന്ത്രിക്കുന്നതിൽ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
സന്നിധാനത്തെ തിരക്ക് അനുസരിച്ചാണ് നിലയ്ക്കലിൽ നിന്ന് സ്പോട്ട് ബുക്കിംഗ് നൽകുന്നത്. സ്പെഷ്യൽ കമ്മിഷണർ സ്പെഷ്യൽ ഓഫീസറുമായി ആലോചിച്ചാണ് 5000 ത്തിൽ കൂടുതലായുള്ള സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |