
കോന്നി: വിളവെടുപ്പ് കാലമായിട്ടും കാട്ടുമൃഗ ശല്യം രൂക്ഷമായതോടെ കിഴക്കൻ മലയോര മേഖലയിൽ വിളവെടുക്കാൻ ചേനയില്ല!. പരമ്പരാഗത കാർഷിക വിളകളിൽപ്പെട്ട കാച്ചിലിന്റെയും ചേമ്പിന്റെയും അവസ്ഥയും സമാനമാണ്. കാട്ടുപന്നികൾ അടക്കമുള്ളവയുടെ ശല്യം വർദ്ധിച്ചതോടെ കർഷകർ കൃഷി വ്യാപകമായി ഉപേക്ഷിച്ച് തുടങ്ങി.
കുംഭത്തിൽ ചേന നട്ടാൽ കുടത്തോളം വരുമെന്നാണ് വിശ്വാസം. കുംഭത്തിൽ നടുന്ന ചേന ഒക്ടോബർ, നവംബർ മാസങ്ങളിലാണ് സാധാരണ വിളവെടുക്കുന്നത്. അതിനാൽ ജില്ലയിലെ കർഷകർ വ്യാപകമായി ചേന കൃഷി ചെയ്തിരുന്നു. എന്നാൽ മൃഗശല്യം വർദ്ധിച്ച് വിളവെടുക്കാൻ ഒന്നും ലഭിക്കാതായതോടെ പലരും കൃഷി ഉപേക്ഷിച്ചു.
ഇപ്പോൾ തമിഴ്നാടൻ മാർക്കറ്റുകളിൽ നിന്നെത്തുന്ന വലുപ്പം കുറഞ്ഞ ചേനയാണ് വിപണിയിൽ കൂടുതലായി ലഭിക്കുന്നത്. ഒരു കിലോ ചേനയ്ക്ക് 45, ചേമ്പിന് 70, കാച്ചിലിന് 45 രൂപ വീതമാണ് കർഷകർക്ക് വില ലഭിക്കുന്നത്. വില ഉയർന്ന് നിന്നാലും പന്നി മിച്ചംവച്ചാൽ വിൽക്കാമെന്ന അവസ്ഥയിലാണ് കർഷകർ.
പന്നികൾ തിന്നുതീർത്തു
കൂട്ടമായെത്തുന്ന പന്നികൾ വെല്ലുവിളി
വ്യാപകമായി കൃഷി നശിപ്പിക്കുന്നു
വിളവെടുക്കാൻ ഒന്നും മിച്ചംവയ്ക്കുന്നില്ല
കുരങ്ങുകളും ശല്യക്കാർ
കുംഭത്തിൽ നടാം
മണ്ണ് കിളച്ച് തടം ഒരുക്കണം
ഒരു ചേന നാലായി മുറിക്കും
ഓരോ കഷണത്തിലും ഒരു മുകുളം ഉണ്ടായിരിക്കണം
ചാരത്തിൽ മുക്കുന്നത് ഫംഗസ് രോഗം ഒഴിവാക്കും
ചാരവും ചാണകവും വിതറിയശേഷം കരിയിലയിട്ട് മൂടി കൃഷി
ഒരുമാസം കഴിയുമ്പോൾ മുള വരും
ഒന്നിലധികം മുളകളിൽ ആരോഗ്യമുള്ളത് നിലനിറുത്തുക
മൂന്നുവട്ടമെങ്കിലും വളം നൽകണം
ഒരു കിലോ വിത്തുചേന നാലുകിലോ വലുപ്പം വയ്ക്കും
വിളവെടുപ്പിന് പാകമാൻ
9 മാസം
മലയോര മേഖലയിൽ ഒരുകാലത്ത് വ്യാപകമായിരുന്ന ചേനക്കൃഷി ഇന്ന് ഇല്ലാതാവുകയാണ്.
രവീന്ദ്രൻ നായർ, കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |