
മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാലകളിലെ യു.പി, ഹൈസ്‌ക്കൂൾ കുട്ടികൾക്കായി കലാസാഹിത്യ മത്സരം സർഗോത്സവം സംഘടിപ്പിച്ചു. സെന്റ് ഫിലോമിനാസ് നെടുങ്ങാടപ്പള്ളി യു.പി സ്‌കൂളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് അഡ്വ. ജിനോയ് ജോർജ് അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗം എസ്.പാർത്ഥൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രമേശ് ചന്ദ്രൻ, സംസ്ഥാന കൗൺസിലംഗം നജീബ് റാവുത്തർ, ബാബു പാലയ്ക്കൽ, വി.പി.ഉണ്ണിക്കൃഷ്ണൻ നായർ, പ്രേമ സത്യൻ, ജി.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |