അഖിലഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം 7 മുതൽ
ചെങ്ങന്നൂർ: അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം ആറാം പർവം 7 മുതൽ 14 വരെ ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 7 ന് സത്രശാലയിൽ പ്രതിഷ്ഠിക്കുന്നതിനായി മഹാവിഷ്ണുവിന്റെ അഞ്ച് ദിവ്യ വിഗ്രഹങ്ങൾ അഭിഷേക ദ്രവ്യങ്ങൾ ,അന്ന വിഭവങ്ങൾ എന്നിവ വഹിച്ചുകൊണ്ട് തൃച്ചിറ്റാറ്റ്, പുലിയൂർ, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങളിൽ നിന്നുള്ള സത്ര പ്രഘോഷ രഥയാത്ര ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. വണ്ടിമല ദേവസ്ഥാനം വടശേരിക്കാവ് ഭഗവതീ ക്ഷേത്രം വഴി തൃച്ചിറ്റാറ്റ് ക്ഷേത്രത്തിൽ എത്തിച്ചേരുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.വൈകിട്ട് 5ന് നിയുക്ത എം എൽ എ സജി ചെറിയാൻ സത്ര പ്രാരംഭ സഭ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് കെ.ജയകുമാർ അദ്ധ്യക്ഷനാകും. തുടർന്നുള്ള ദിവസങ്ങളിൽ യജ്ഞാചാര്യൻ മുംബയ് ചന്ദ്രശേഖര ശർമ്മയുടെ മുഖ്യ കാർമ്മികത്വത്തിൽ വിവിധ പൂജകൾ നടക്കും. 9 - മുതൽ 13 വരെ പ്രഭാഷണ പരമ്പര. 9 ന് 7 30 ന് കൂടിയാട്ടം. 11 ന് 8 30 ന് തുള്ളൽ ത്രയം. 13ന് 7 ന് കഥകളി. വിവിധ ദിവസങ്ങളിൽ വിശേഷാൽ പൂജകളും അന്നദാനവും ഉണ്ടായിരിക്കുമെന്ന് പഞ്ചാദിവ്യ വാഹകസമിതി ജനറൽ കൺവീനർ മധു.ജി.സോപാനം,
ജോയിന്റ് കൺവീനർ പി.പ്രസാദ് ആതിര, കൺവീനർമാരായ എം.ശശികുമാർ കുറുപ്പ്, സി.കെ സുബ്രഹ്മണ്യ അയ്യർ, സൗമ്യമധുസൂധനൻ ,എന്നിവർ അറിയിച്ചു.