ഗോകുല വാർഷികവും കുടുംബ സംഗമവും
Thursday 07 May 2026 1:12 AM IST
തിരുവല്ല : കാരയ്ക്കൽ സരസ്വതി ബാലഗോകുലം ഗോകുല വാർഷികവും കുടുംബ സംഗമവും നടത്തി. വാർഡുമെമ്പർ ദേവരാജൻ കൃഷ്ണവിഗ്രഹത്തിൽ മാല ചാർത്തി ഉദ്ഘാടനം ചെയ്തു.ഗോകുല രക്ഷാധികാരി ധന്യാ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം താലൂക്ക് ഉപാദ്ധ്യക്ഷൻ ദിലീപ് ആർ പതാക ഉയർത്തി. ഗോകുല ജില്ലാ സഹകാര്യദർശി എസ്. ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി. മട്ടയ്ക്കൽ എൽ.പി സ്കൂളിൽ നിന്ന് വിരമിച്ച സുധാമണി ടീച്ചറിനെ ആദരിച്ചു. കൈയെഴുത്തു മാസിക താലൂക്ക് സമിതി അംഗം വി.കൃഷ്ണകുമാർ പ്രകാശനം ചെയ്തു. സഹകാര്യദർശി രമ്യ ജി.നായർ, ബി.മഹേഷ് കുമാർ, സനിൽകുമാരി, ടി.വി. വിഷ്ണു നമ്പൂതിരി, ശോഭ സന്തോഷ്, അമ്പിളി അനിൽ എന്നിവർ പ്രസംഗിച്ചു.