വിജയാഘോഷം
Thursday 07 May 2026 1:24 AM IST
ചെങ്ങന്നൂർ: ബി.ജെ.പി നേടിയ വിജയത്തിൽ ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ആഘോഷം ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡൻ്റ് സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം.വി ഗോപകുമാർ, മേഖല ജനറൽ സെക്രട്ടറി സജു ഇടക്കല്ലിൽ, ജില്ലാ ഭാരവാഹികളായ ഡി.വിനോദ് കുമാർ, കലാരമേശ്, ശ്രീരാജ്ശ്രീവിലാസം, രമേശ് പേരിശേരി,കെ.ജി.കർത്ത, അനീഷ് മുളക്കുഴ, മനു കൃഷ്ണൻ, പി.എനാരായണൻ, ഗീത അനിൽ, സിന്ധു ലക്ഷ്മി, രോഹിത്ത് പി. കുമാർ, എൻ.ആർ സനൽ കുമാർ, സിനി ബിജു, കെ. കെ വിനോദ്, സ്മിത രാജേഷ്, ജിജി കുഞ്ഞുകുഞ്ഞ്, ബി. ജയകുമാർ, ജിബി കീക്കാട്ടിൽ, എ. കെ ഗിരീഷ്, സിന്ധു ജി. നായർ തുടങ്ങിയവർ പങ്കെടുത്തു.