ആരോഗ്യമേഖലയിൽ പ്രതിസന്ധി : പഴകുളം മധു

Thursday 14 May 2026 12:08 AM IST

കോഴഞ്ചേരി : ആരോഗ്യ മേഖല അടിസ്ഥാനപരമായ ഒട്ടേറെ പ്രശ്‌നങ്ങളെ ഇന്നും അഭിമുഖീകരിക്കുന്നുവെന്ന് നിയുക്ത എം.എൽ.എ.പഴകുളം മധു പറഞ്ഞു. കോയിപ്രം ബ്ലോക്ക് പഞ്ചായത്തിന്റെയും കാഞ്ഞീറ്റുകര സാമൂഹികാരോഗ്യ കേന്ദ്രത്തി​ന്റെയും സംയുക്ത അഭിമുഖ്യത്തിൽ നടന്ന മഴക്കാല പൂർവ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യുകയായി​രുന്നു അദ്ദേഹം. കോയിപ്രം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ വാർഡുകളിലും പ്രതിരോധ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കും. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.കെ രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. അയിരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലി, കോയിപ്രം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ഈപ്പൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് നിർമ്മല മാത്യൂസ്, പ്രീത ബി.നായർ, മുരളി വേങ്ങഴ, സാംകുട്ടി അയ്യക്കാവിൽ, അനുരാധ ജി.പിള്ള, മിനി സെബാസ്റ്റ്യൻ, മഞ്ജുഷ, സന്തോഷ് കൊച്ചുപറമ്പിൽ , ഡോ.രജനി കൃഷ്ണൻനായർ, ഹെൽത്ത് സൂപ്പർവൈസർ അനിൽകുമാർ എന്നി​വർ പ്രസംഗിച്ചു.