SignIn
Kerala Kaumudi Online
Thursday, 14 May 2026 2.28 AM IST

'മുഖ്യമന്ത്രി ഞാനാകാം" ഒറ്റയാൾ ഷാജിയുടെ പ്രതിഷേധം

Increase Font Size Decrease Font Size Print Page
Add as a preferred source on Google
shaji
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാത്തതിൽ പ്രതിഷേധിച്ച് ഒറ്റയാൾ ഷാജിയുടെ പ്രകടനം

മൂവാറ്റുപുഴ: മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത് ഭരണ പ്രതിസന്ധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ നഗരത്തിൽ ഒറ്റയാൾ ഷാജി നടത്തിയ പ്രതിഷേധം കൗതുകമായി. മതിയായ ഭൂരിപക്ഷം ലഭിച്ച മുന്നണിക്ക് തിരഞ്ഞെടുപ്പ് ഫലംപ്രഖ്യാപിച്ച് പത്ത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ കേരളത്തിൽ ഭരണ പ്രതിസന്ധി തുടരുകയാണന്ന് ചൂണ്ടികാട്ടിയായിരുന്നു സമരം. 'മുഖ്യമന്ത്രി ഞാനാകാം", ഭരണപ്രതിസന്ധി ഒഴിവാക്കുക എന്നെഴുതിയ പ്ലക്കാർഡുമായാണ് ഓട്ടോ തൊഴിലാളിയും പൊതുപ്രവർത്തകനുമായ വാഴപ്പിള്ളി മുണ്ടയ്ക്കൽ എം.ജെ. ഷാജി സമരം നടത്തിയത്.
മൂവാറ്റുപുഴ നഗരത്തിലെ നെഹ്റു പാർക്കിന് സമീപത്ത് നിന്ന് തുടങ്ങിയ ഒറ്റയാൾ പ്രകടനം വെള്ളൂർകുന്നം, വൺവേ ജംഗ്ഷൻ, പി.ഒ. ജംഗ്ഷൻ, ലതാ സ്റ്റാൻഡ്,​ കെ.എസ്.ആർ.ടി.സി വഴി നെഹ്റു പാർക്കിൽ സമാപിച്ചു. ഒറ്റയാൾ സമരനേതാവ് ഷാജിക്ക് പിന്തുണയുമായി ജനങ്ങൾ അനുഗമിച്ചതും കൗതുകക്കാഴ്ചയായി.

Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL