തിരുവല്ല യൂണിയനിൽ ഏകദിന പഠനശിബിരം 'അറിവ്' നാളെ

Friday 15 May 2026 1:01 AM IST

തിരുവല്ല : എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെയും വിവിധ പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ 9മുതൽ വൈകിട്ട് 4.30വരെ മുത്തൂർ 100-ാം എസ്.എൻ.ഡി.പി ശാഖാ ഓഡിറ്റോറിയത്തിൽ ഏകദിന പഠനശിബിരം "അറിവ് 2026" നടത്തും.

രാവിലെ 9ന് രജിസ്ട്രേഷൻ 9.30ന് ഗുരുസ്മരണ 9.45ന് ആമുഖം 10ന് വ്യക്തിത്വ വികസനത്തെക്കുറിച്ച് അനൂപ് വൈക്കവും 11.15ന് കരിയർ ഗൈഡൻസിൽ ഡോ. സുജിത്രനും 12.45ന് നാരായണഗുരു അറിവും പൊരുളും എന്ന വിഷയത്തിൽ അനീഷ്‌ ആനന്ദും പ്രഭാഷണം നടത്തും. 1.30ന് ഉച്ചഭക്ഷണം. 2.15ന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നവയുഗത്തിൽ എന്ന വിഷയത്തിൽ ഷാൻ രമേശ്‌ ഗോപനും ക്ലാസെടുക്കും. 3.45ന് പോസ്റ്റ് ടെസ്റ്റ് 4.15ന് സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും എസ്.എൻ.ഡി.പി.യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്യും.

തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിക്കും. മുത്തൂർ ശാഖാ പ്രസിഡന്റ് അഡ്വ. ജയൻ പി.ഡി, സെക്രട്ടറി പ്രസാദ് കരിപ്പക്കുഴി, യൂണിയൻ എംപ്ലോയീസ് ഫോറം കൺവീനർ സന്തോഷ് കുമാർ എസ്, യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ ഹരിലാൽ കാവിലേത്ത്, വൈസ് ചെയർമാൻ ആര്യമോൾ, സൈബർസേന ചെയർമാൻ സനോജ് കളത്തിങ്കൽമുറി, കൺവീനർ രജിത്, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, എംപ്ലോയിസ് ഫോറം കേന്ദ്രസമിതിഅംഗം ബിന്ദു ജി, യൂണിയൻ വൈദികയോഗം ചെയർമാൻ ഷാജി ശാന്തി, കൺവീനർ അനിൽ പാട്ടത്തിൽ എന്നിവർ പ്രസംഗിക്കും.