പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനം

Sunday 17 May 2026 10:40 PM IST

പത്തനംതിട്ട : പട്ടികജാതി വികസനവകുപ്പിന്റെ പത്തനംതിട്ട കല്ലറകടവിലെ ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2026- 27 അദ്ധ്യയന വർഷം അഞ്ച് മുതൽ 10 വരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പട്ടികജാതി വിഭാഗം, പട്ടികവർഗ വിഭാഗം, പിന്നാക്ക വിഭാഗം , ജനറൽ വിഭാഗം എന്നിവയിലേക്കാണ് പ്രവേശനം. എല്ലാ ദിവസവും ട്യൂഷനും ലൈബ്രറി സേവനവും രാത്രികാല പഠനത്തിനും സംരക്ഷണത്തിനുമായി റസിഡന്റ് ട്യൂട്ടറുടെ സേവനവും ലഭിക്കും. മെനു അനുസൃതമായ സമീകൃത ആഹാരം , സ്‌കൂൾ, ഹോസ്റ്റൽ യൂണിഫോമുകൾ, കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധന എന്നിവയുണ്ട്. ഫോൺ9544788310, 8547630042.