വായ്പനൽകും
Sunday 17 May 2026 10:43 PM IST
പത്തനംതിട്ട: സംസ്ഥാന വനിത വികസന കോർപ്പറേഷൻ 30 ലക്ഷം രൂപ വരെ ആറ് മുതൽ എട്ട് ശതമാനം വരെ പലിശ നിരക്കിൽ സ്വയം തൊഴിൽ വായ്പ നൽകുന്നു. ജില്ലയിൽ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ, പിന്നാക്ക, പട്ടികജാതി, പട്ടിക വർഗ, പൊതുവിഭാഗത്തിലുളള വനിതകൾക്ക് അപേക്ഷിക്കാം. പെൺകുട്ടികൾക്ക് വിദ്യാഭ്യാസ വായ്പയും നൽകും. 18 നും 55 നും ഇടയിൽ പ്രായമുളള തൊഴിൽ രഹിതരായ വനിതകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് (വസ്തു, ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ) വായ്പ അനുവദിക്കും. WWW.kswdc.org വെബ് സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഫോൺ. 8281552350.